കുവൈറ്റില്‍ ആസാദി കാ അമൃത് മഹോത്സവ കാമ്പയിനിന് തുടക്കം

കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയുടെ ആസാദി കാ അമൃത് മഹോത്സവ കാമ്പയിനിന് തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി ഇന്ത്യാ-കുവൈറ്റ് സൗഹൃദം പ്രമേയമാക്കുന്ന ബസ് കാമ്പയിന്‍ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ ഫഌഗ് ഓഫ് ചെയ്തു.
ആസാദി കാ അമൃത് മോഹത്സവത്തിന്റെയും ഇന്ത്യാ കുവൈറ്റ് ഡിപ്ലോമാറ്റിക് റിലേഷന്റെ 60ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യാ കുവൈറ്റ് സൗഹൃദം പ്രമേയമാക്കുന്നതാണ് ബസ് കാമ്പയിന്‍. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്, മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ഫോറിന്‍ മിഡിയ റിലേഷന്‍സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്.
Read Also: മഴയ്ക്ക് ശേഷം യുഎഇയില്‍ കൊടുംചൂട്; താപനില 50 ഡിഗ്രി പിന്നിട്ടു
വിവിധ വ്യാപാര വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഊഷ്മളമായ ഇന്ത്യ, കുവൈറ്റ് ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു. നൂറിലധികം ബസുകളില്‍ കാമ്പയിന്‍ ഒരുമാസത്തിലധികം നീണ്ടുനില്‍ക്കും.
Story Highlights: azadi ka amrit mahotsav kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here