Advertisement

‘ഓഗസ്റ്റ് 14 ഇന്ത്യാവിഭജന ഭീകരദിനമായി ആചരിക്കും’; ഉത്തര്‍പ്രദേശ് ബിജെപി

August 13, 2022
Google News 3 minutes Read
BJP will celebrate august 14 as partition horror memorial day 

ഓഗസ്റ്റ് 14 ഇന്ത്യാവിഭജന ഭീകരദിനമായി ആചരിക്കാന്‍ ഉത്തര്‍പ്രദേശ് ബിജെപി. ദേശീയ കാമ്പയിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലുടനീളം ഓഗസ്റ്റ് 14 ന് ‘വിഭജന ഹൊറര്‍ മെമ്മോറിയല്‍ ദിനം’ ആചരിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അനൂപ് ഗുപ്ത അറിയിച്ചു.( BJP will celebrate august 14 as partition horror memorial day )

‘1947ല്‍ നടന്ന ദുഃഖകരമായ രാജ്യവിഭജനത്തിന്റെ സ്മരണയ്ക്കായാണ് ദിനം ആചരിക്കുന്നതെന്ന്’ ബിജെപി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘ഇന്ത്യാ വിഭജനത്തിനുശേഷം ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരായി, അസംഖ്യം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പലര്‍ക്കും ഭൂമി ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവന്നു.ലക്ഷക്കണക്കിന് ആളുകള്‍ വിഭജനത്തിന്റെ വേദന ദശാബ്ദങ്ങളായി സഹിച്ചു.വിഭജന സംഭവം വളരെ ദുഃഖകരവും ഹൃദയഭേദകവുമാണ്.

വിഭജനത്തിന്റെ അസഹ്യമായ വേദന അനുഭവിച്ചവരുടെ സ്മരണയ്ക്കായി ഈ ദിനം ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം ആഹ്വാനം ചെയ്തിരുന്നു.വിഭജനത്തിന്റെ ഭീകരത ഇന്ത്യന്‍ ചരിത്രത്തില്‍ മറക്കരുത്’. ബിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി.

Read Also: സോഷ്യല്‍ മിഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി ആര്‍എസ്എസ്

സംസ്ഥാന തലസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, സംസ്ഥാന ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്, സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി എന്നിവര്‍ പങ്കെടുക്കും.

Story Highlights: BJP will celebrate august 14 as partition horror memorial day 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here