‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനം, എന്റെ കാമുകിയാണ് അതിനാൽ പരീക്ഷയെഴുതുന്നില്ല’; ഉത്തരക്കടലാസിൽ ബിരുദ വിദ്യാര്‍ത്ഥിയുടെ കുറിപ്പ്

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനത്തിൽ പരീക്ഷയെഴുതാനാകില്ലെന്ന് വിദ്യാര്‍ത്ഥി. കര്‍ണാടകയിലെ ഒന്നാം വർഷ ബി.എ. വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസാണ് ഇപ്പോൾ വൈറലാകുന്നത്. വ്യാഴാഴ്ച നടന്ന മൂല്യനിർണയത്തിലാണ് ഇക്കാര്യം വ്യക്തമായത്. മെയ് 13-നായിരുന്നു ബെംഗളൂരു സര്‍വകലാശാലയുടെ കീഴിൽ ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷ നടന്നത്. അന്നേ ദിവസം തന്നെയായിരുന്നു സണ്ണി ലിയോണിന്റെ ജന്മദിനവും.(student gives up history exam on sunny leones birthday)
പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയത് കഴിഞ്ഞ ദിവസമാണ്. ‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്. അതിനാൽ ഞാന്‍ ഇന്ന് പരീക്ഷയെഴുതുന്നില്ല’ എന്നാണ് ഉത്തരക്കടലാസില്‍ വിദ്യാര്‍ത്ഥി കുറിച്ചത്. സണ്ണി ലിയോണിന് ആശംസ നേരണമെന്നും പേപ്പറിൽ എഴുതിയിട്ടുണ്ട്. ഉത്തരക്കടലാസിന്റെ മറു ഭഗത്ത് ഒന്നുമെഴുതിയിട്ടില്ല. ‘സണ്ണി ലിയോണിന്റെ ജന്മദിനമായതിനാൽ, ഞാൻ പരീക്ഷയ്ക്ക് ശരിയായി തയ്യാറായില്ല’ എന്നും മൂല്യനിർണ്ണയം ചെയ്യുന്ന അധ്യാപകനോട് പറഞ്ഞിട്ടുണ്ട്.
Story Highlights: student gives up history exam on sunny leones birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here