Advertisement

വാടക വീടുകളില്‍ താമസിക്കുന്നവര്‍ 18 ശതമാനം ജിഎസ്ടി അടയ്ക്കണം? പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത്?

August 14, 2022
Google News 2 minutes Read
24 fact check about gst for rented homes

വാടക വീടുകളില്‍ താമസിക്കുന്നവര്‍ 18 ശതമാനം ജിഎസ്ടി അടയ്ക്കണം എന്ന രീതിയില്‍ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും ഇത് വിശ്വസിച്ച് ഇത്തരം മെസേജുകള്‍ പങ്കുവയ്ക്കുന്നുമുണ്ട്. എന്താണ് ഇതിന് പിന്നിലെ വസ്തുതയെന്ന് നോക്കാം.

വാടക വീടുകളില്‍ താമസിക്കുന്നവര്‍ ഇനി മുതല്‍ 18 ശതമാനം ജി എസ് ടി അടയ്ക്കണം എന്ന നിലയിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണ്. ജി എസ് ടി കൗണ്‌സില്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം വാടകയ്ക്ക് താമസിക്കുന്ന ഒരാള്‍ക്ക് ജി എസ് ടി അടയ്‌ക്കേണ്ടി വരില്ല.

Read Also: നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ഏഷ്യയിലേക്കും യൂറോപ്പിലേക്കും ട്രിപ്പുകൾ; വാർത്ത വ്യാജമെന്ന് എമിറേറ്റ്സ് എയർലൈൻ

എന്നാല്‍ ജി എസ് ടി ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി വാടക വീടുകള്‍ എടുക്കുമ്പോള്‍ 18 ശതമാനം ജി എസ് ടി അടയ്‌ക്കേണ്ടി വരും. ഈ ഉത്തരവാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്.

Story Highlights: 24 fact check about gst for rented homes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here