ഭാരത് ജോഡോ യാത്ര; സംസ്ഥാനതല സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം 16ന്

ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സംസ്ഥാനതല സ്വാഗത സംഘം ഓഫീസ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ആഗസ്റ്റ് 16 ചൊവ്വാഴ്ച രാവിലെ 10ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും ഭാരത് ജോഡോ യാത്ര സംസ്ഥാന കോഡിനേറ്ററുമായ കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷത വഹിക്കും. മുഖ്യാഥിതിയായി പങ്കെടുക്കുന്ന ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചമ്മയെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആദരിക്കും.
Story Highlights: Bharat Jodo Yatra; State level welcome team office inauguration on 16th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here