Advertisement

‘ഉള്‍ക്കനല്‍’ സിനിമയുടെ വിനോദ നികുതി ഒഴിവാക്കി

August 14, 2022
Google News 1 minute Read

‘ഉള്‍ക്കനല്‍’ എന്ന ചിത്രത്തെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. കേരളാ ഫിലിം ഡവലപ്മെന്‍റ് കോര്‍പറേഷൻ എംഡിയുടെ ശുപാര്‍ശ പരിഗണിച്ചാണ് ടിക്കറ്റിന്‍റെ വിനോദനികുതി ഒഴിവാക്കിയത്.

ചിത്രത്തിന്‍റെ മേന്മ, സാമൂഹിക പ്രസക്തി, കൈകാര്യം ചെയ്യുന്ന വിഷയം എന്നിവയും പരിഗണിച്ചു. ദേവി ത്രിപുരാംബികയുടെ ബാനറില്‍ ഒരുക്കിയ ചിത്രം ഗോത്രജീവിതത്തിന്‍റെ കഥയാണ് പറയുന്നത്. അട്ടപ്പാടിയില്‍ മാത്രം ചിത്രീകരിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ അഭിനയിച്ച ചിത്രമാണ് ഉള്‍ക്കനല്‍.

ഹൃദയസ്പര്‍ശിയായ കുടുംബ കഥയാണ് ഉള്‍ക്കനലിന്റെ ഇതിവൃത്തം. നടന്‍ സായ്കുമാര്‍ 192 ഊരുകളുടെ മൂപ്പനായി വേഷമിടുന്നു. പൂവച്ചല്‍ ഖാദര്‍, പ്രഭാവര്‍മ്മ എന്നിവർ ഗാനരചന നിര്‍വഹിച്ച സിനിമയില്‍, പി ജയചന്ദ്രന്‍, കെ.എസ് ചിത്ര, അപര്‍ണ ബാലമുരളി, ആദിവാസി ഗായിക നഞ്ചമ്മ എന്നിവരാണ് ഗായകര്‍. നഞ്ചമ്മ ആദ്യമായി പാടിയ സിനിമ കൂടിയാണ് ഉള്‍ക്കനല്‍.

Story Highlights: Entertainment tax waived for ‘Ulkanal’ movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here