Advertisement

യഥാര്‍ത്ഥ ശിവസേന ആരുടേതെന്നതില്‍ അനശ്ചിതത്വം തുടരുന്നു; വിമതര്‍ക്കായി ഓഫിസുകള്‍ നിര്‍മിക്കാനൊരുങ്ങി ഷിന്‍ഡെ വിഭാഗം

August 14, 2022
Google News 3 minutes Read

ശിവസേന വിമതവിഭാഗത്തിനായി ഓഫിസുകള്‍ രൂപീകരിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നീക്കങ്ങള്‍ ആരംഭിച്ചു. മുംബൈയിലെ ദാദറില്‍ കേന്ദ്ര ആസ്ഥാനം നിര്‍മ്മിക്കാനാണ് നീക്കം. എന്നാല്‍ സമാന്തര ഓഫിസല്ല തങ്ങള്‍ നിര്‍മിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്കത്തിനായാണ് ഓഫിസ് രൂപീകരിക്കുന്നതെന്നാണ് ഷിന്‍ഡെ വിഭാഗത്തിന്റെ വിശദീകരണം. (New Shiv Sena Bhavan for Maharashtra CM Eknath Shinde camp)

യഥാര്‍ത്ഥ ശിവസേന ആരുടേത് എന്ന തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ ഓഫീസുകള്‍ തുറക്കാനുള്ള ഷിന്‍ഡെ വിഭാഗത്തിന്റെ നീക്കം. സുപ്രിംകോടതിയില്‍ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് നടപടി.

Read Also: നിതീഷ് കുമാര്‍ മന്ത്രിസഭ 2.0; കോണ്‍ഗ്രസ് സീറ്റുകളില്‍ അന്തിമധാരണയായി

മുംബൈ ദാദറില്‍ ഉള്ള ഉള്ള ശിവസേന ഭവന് സമീപം തന്നെയാണ് വിമതവിഭാഗം കേന്ദ്ര ഓഫീസിനായി സ്ഥലം അന്വേഷിക്കുന്നത്. കൂടാതെ സംസ്ഥാനത്ത് ഉടനീളം ശിവസേന ശാഖകള്‍ രൂപീകരിക്കാന്‍ അണികള്‍ക്ക് വിമത നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ താനെ ഒഴികെ മറ്റെല്ലായിടങ്ങളിലും ഓഫീസുകള്‍ താക്കറെ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്.

Story Highlights: New Shiv Sena Bhavan for Maharashtra CM Eknath Shinde camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here