വരുന്നു ഒലയുടെ ഇലക്ട്രിക് കാർ; ഒറ്റ ചാർജിംഗിൽ 500 കി.മി ഓടും

രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കാനൊരുങ്ങുകയാണ് ഒല. ഒറ്റ തവണ ചാർജ് ചെയ്താൽ 500 കി.മി വരെ കാർ സഞ്ചരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ( ola introduces electric car )
ഇന്ത്യയിൽ ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും സ്‌പോർട്ടിയസ്റ്റ് കാറായിരിക്കും ഇതെന്ന് ഒല ഇലക്ട്രിക്കലിന്റെ സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു.
സെഡാൻ മോഡലിലായിരിക്കും വാഹനം പുറത്തിറങ്ങുന്നത്. സ്റ്റൈലിന് ഊന്നൽ നൽകുന്ന മോഡലിൽ U ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ബോണറ്റിന് കുറുകെയായി സ്ട്രിപ്പും നൽകിയിരിക്കും.
Read Also: ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
Picture abhi baaki hai mere dost?
— Bhavish Aggarwal (@bhash) August 12, 2022
See you on 15th August 2pm! pic.twitter.com/fZ66CC46mf
ലോകോത്തര ടെക്‌നോളജികൾ ഉൾപ്പെടുത്തിയാകും വാഹനം വിപണിയിലിറങ്ങുകയെന്നാണ് പുറത്ത് വരുന്ന സൂചന.
Story Highlights: ola introduces electric car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here