Advertisement

പാലക്കാട് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു

August 14, 2022
1 minute Read

പാലക്കാട് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് ലോക്കൽ കമ്മറ്റി അംഗം കൊട്ടേക്കാട് സ്വദേശി ഷാജഹാനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊന്നത്. ഇന്ന് രാത്രി 9.15ഓടെയായിരുന്നു സംഭവം. കൊലപാതകത്തിൻ്റെ കാര്യം വ്യക്തമല്ല. പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിക്കുന്നു. ഷാജഹാൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഷാജഹാന് ആർഎസ്എസിൻ്റെ വധഭീഷണി ഉണ്ടായിരുന്നു എന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചത്. ഷാജഹാന്റെ കാലിലും തലയ്ക്ക് പിറകിലുമായാണ് വെട്ടേറ്റത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങാന്‍ കുന്നങ്കാട് ജംക്ഷനില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. വെട്ടിയ ശേഷം അഞ്ച് പേരും ഓടി രക്ഷപ്പെട്ടു.

കൂടെയുണ്ടായിരുന്ന സുരേഷും സുഹൃത്തുക്കളും ചേര്‍ന്നാണ് ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചയില്‍. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. മരുതറോഡ് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. പ്രദേശത്ത് ഫ്‌ലക്‌സ് ബോര്‍ഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. അഞ്ച് പേരെയും കണ്ടാല്‍ തിരിച്ചറിയാമെന്ന് ഒപ്പമുണ്ടായിരുന്ന സുരേഷ് പറഞ്ഞു. ഭാര്യ: ഐഷ (കേരള ബാങ്ക് ജീവനക്കാരിയാണ്). മക്കള്‍: ഷാഹിര്‍, ഷക്കീര്‍, ഷിഫാന. അച്ഛന്‍: സായ്ബ്കുട്ടി. അമ്മ: സുലൈഖ.

Story Highlights: palakkad cpim leader murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top