രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന് ശശി തരൂർ

രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന് ശശി തരൂർ എംപി. സർക്കാർ മാധ്യമങ്ങളെ ഭയപ്പെടുത്തി. മാധ്യമങ്ങളെ കീഴ്പ്പെടുത്തി. കേരളത്തിലെ സാഹചര്യം ഭേദമാണെന്നും ശശി തരൂർ പറഞ്ഞു. 24നു നൽകിയ പ്രത്യേക അഭിമുഖമായ ‘തരൂർ സ്പീക്കിംഗി’ലാണ് ശശി തരൂറിൻ്റെ അഭിപ്രായ പ്രകടനം.
കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് നാണക്കേടാണെന്ന് തരൂർ പറഞ്ഞു. രാഷ്ട്രീയത്തിൽ ഇത് നല്ലതല്ല. നെഹ്റുവിനെ ചരിത്രത്തിൽ നിന്ന് നീക്കാനാവില്ല. കർണാടക സർക്കാരിൻ്റേത് ചെറിയ മനസാണ്. വിവാദ പരാമർശത്തിൽ കെടി ജലീൽ മാപ്പ് പറയണം. ഇമ്രാൻ ഖാൻ്റെ ഇന്ത്യൻ അനുകൂല പ്രസ്താവന ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യത്തിനാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ ആദ്യ ഘട്ട നിലപാട് നാണക്കേടുണ്ടാക്കി. ഇത് മണിയടി മാധ്യമങ്ങളുടെ കാലമാണ്. കേരളം, പക്ഷേ അഭിമാനകരമാണ്. പിണറായി ചില നല്ല കാര്യങ്ങൾ ചെയ്തു. എല്ലാത്തിനും രാഷ്ട്രീയം കാണണോ? നല്ല കാര്യങ്ങളെ പിന്തുണയ്ക്കണം. മോശം കാര്യങ്ങളെ വിമർശിക്കണം. മുണ്ടുടുത്ത മോദിയെന്ന് പറയുന്നവരുണ്ടാവാം. അവർക്ക് കാരണങ്ങളുണ്ടാവാം. താൻ അത്തരക്കാരനല്ല. കേരളത്തിൻ്റെ ഭരണരീതി മാറണം. പാർട്ടികൾ ചെറുപ്പക്കാർക്ക് അവസരം നൽകണം. സ്ത്രീകൾക്ക് തുല്യ അവസരം നൽകണം. സിൽവർ ലൈനിനെ താൻ പിന്തുണച്ചിട്ടില്ല. പഠിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. തൻ്റെ പ്രധാന കടപ്പാട് ജനങ്ങളോടാണ്. തൻ്റേത് പോസിറ്റീവ് രാഷ്ട്രീയമാണ് എന്നും ശശി തരൂർ പറഞ്ഞു.
കോൺഗ്രസ് പല അംഗീകാരങ്ങളും നൽകി. സുധാകരനോട് വിയോജിപ്പുള്ളവരുണ്ടാവാം. വേട്ടയാടിയപ്പോൾ പിന്തുണച്ചത് സുധാകരനാണ്. മുഖ്യമന്ത്രിയാകാൻ തയ്യാറാണ്. അവസരം ലഭിച്ചാൽ വെല്ലുവിളി ഏറ്റെടുക്കും. അതിൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ് എന്നും ശശി തരൂർ പറഞ്ഞു.
Story Highlights: shashi tharoor interview twentyfour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here