Advertisement

അനധികൃത മദ്യനിര്‍മാണം; കുവൈത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

August 14, 2022
1 minute Read
two expats arrested in kuwait

അനധികൃതമായി മദ്യം നിര്‍മിച്ചതിന് കുവൈറ്റില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. കുവൈറ്റിലെ ഖുറൈന്‍ മേഖലയില്‍ നിന്നാണ് മദ്യവും അസംസ്‌കൃത വസ്തുക്കളുമായി പ്രതികളെ പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത മദ്യവും പ്രതികളെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പൊലീസ് കൈമാറി.

അതേസമയം അനധികൃതമായി മദ്യശാല നടത്തിയ നാല് ഏഷ്യന്‍ വംശജരെ മുന്‍പ് കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1500ഓളം മദ്യക്കുപ്പികളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. രാജ്യത്ത് അനധികൃതമായി മദ്യം നിര്‍മിക്കുന്നവരെയും കടത്തുന്നവരെയും പിടികൂടാന്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്.

Read Also: കുവൈറ്റില്‍ ആസാദി കാ അമൃത് മഹോത്സവ കാമ്പയിനിന് തുടക്കം

Story Highlights: two expats arrested in kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top