ഇനി ‘ഹലോ’ വേണ്ട; സർക്കാർ ജോലിക്കാർ ഫോണെടുത്തിട്ട് ‘വന്ദേമാതരം’ പറയണമെന്ന് മഹാരാഷ്ട്ര സർക്കാർ

മഹാരാഷ്ട്രയിലെ സർക്കാർ ജോലിക്കാർ ഇനിമുതൽ ഫോൺ കോൾ സ്വീകരിച്ചിട്ട് ‘ഹലോ’യ്ക്ക് പകരം ‘വന്ദേമാതരം’ പറയണമെന്ന് സംസ്ഥാന സർക്കാർ. സാംസ്കാരിക മന്ത്രി സുധീർ മുങ്‌ഗന്തിവാർ ആണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ ഔദ്യോഗിക നിർദ്ദേശം ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
“ഹലോ ഒരു ഇംഗ്ലീഷ് പദമാണ്. അത് ഒഴിവാക്കേണ്ടത് അത്യാവശ്യവുമാണ്. ‘വന്ദേമാതരം’ വെറുമൊരു വാക്കല്ല, അത് എല്ലാ ഇന്ത്യക്കാരും അനുഭവിക്കുന്ന ഒന്നാണ്. നമ്മൾ 76ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. അതിനാൽ, ‘ഹലോ’യ്ക്ക് പകരം സർക്കാർ ഉദ്യോഗസ്ഥർ ‘വന്ദേമാതരം’ പറയണമെന്ന് ഞാൻ താത്പര്യപ്പെടുന്നു.”- മന്ത്രി പറഞ്ഞു.
Story Highlights: Vande Mataram Answering Calls Maharashtra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here