ദേശീയഗാനത്തിന്റെ ആംഗ്യഭാഷാ ആവിഷ്‌കാരവുമായി ഭിന്നശേഷിക്കാരായ കുട്ടികൾ; വിഡിയോ പങ്കുവച്ച് അമിതാഭ് ബച്ചന്‍

ദേശീയഗാനത്തിന്റെ ആംഗ്യഭാഷാ ആവിഷ്‌കാരവുമായി വിദ്യാർത്ഥികൾ. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് അമിതാഭ് ബച്ചന്‍. രാജ്യം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കുകയാണ്. ഈ വേളയിൽ കല ,കായികം, രാഷ്‌ട്രീയം തുടങ്ങി നിരവധി മേഖലയിലെ ആളുകൾ ആശംസകൾ നേർന്ന് രംഗത്തെത്തി.(Amitabh Bachchan performs National Anthem with specially-abled kids)
https://www.instagram.com/reel/ChRPq5fB-Lb/?igshid=MDI0Mzk1ZWY=
ചെങ്കോട്ടയുടെ പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് ഇവർ ഗാനം ആലപിക്കുന്നത്. ആംഗ്യ ഭാഷയിലൂള്ള ദൃശ്യ ആവിഷ്‌ക്കാരവുമായാണ് ബച്ചനും കുട്ടികളും എത്തിയിരിക്കുന്നത്. ഒരു കൂട്ടർ ദേശീയ ഗാനം ആലപിക്കുമ്പോൾ ബച്ചനും മറ്റു കുട്ടികളും ചേർത്ത് ആംഗ്യ ഭാഷയിൽ അത് അവതരിപ്പിക്കുന്നു. നിരവധി പേരാണ് ഇതിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ, ഷാം കൗശൽ, എല്ലി അവ്റാം, മനീഷ് പോൾ, എന്നിവരും ആശംസ അറിയിച്ചിട്ടുണ്ട്.
Story Highlights: Amitabh Bachchan performs National Anthem with specially-abled kids
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here