ഷാജഹാന്റെ കൊലപാതകം: പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് ബിജെപി; ആരോപണം മുഖം രക്ഷിക്കാന്‍

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ മുഖം രക്ഷിക്കാനെന്ന് ബിജെപി. പ്രതികള്‍ സിപിഐഎമ്മിന്റെ തന്നെ സജീവ പ്രവര്‍ത്തകരാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ നിന്ന് പ്രതികളുടെ രാഷ്ട്രീയം വ്യക്തമാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.( bjp allegation against cpim in shajahan’s murder )
‘കൊലപാതകം നടന്നത് ബിജെപിക്ക് സ്വാധീനം ഇല്ലാത്ത മേഖലയിലാണ്. ഷാജഹാന്റെ കൊലപാതകം മുതലെടുത്ത് സിപിഐഎം വ്യാപക അക്രമത്തിന് ശ്രമിക്കുകയാണ്’. സി കൃഷ്ണകുമാര്‍ ആരോപിച്ചു.
ഷാജഹാന്റെത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്‌ഐആര്‍. എട്ട് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. അക്രമികള്‍ കഴുത്തിലും കാലിലും മാരകമായി പരുക്കേല്‍പ്പിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു. എഫ്‌ഐആര്‍ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. അതേസമയം അമിതമായി രക്തം വാര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also: ഷാജഹാൻ വധം; രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്, എഫ്ഐആർ പകർപ്പ് ട്വന്റിഫോറിന്
ബിജെപി പ്രവര്‍ത്തകരായ ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ത്ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരുടെ പേരുകളാണ് എഫ്‌ഐആറില്‍ ഉള്ളത്. കൊലപ്പെടുത്തിയത് മുന്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെയെന്ന് ദൃക്‌സാക്ഷി പറഞ്ഞിരുന്നു. പ്രദേശവാസിയായ അനീഷും ശബരീഷും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഷാജഹാന്റ സുഹൃത്തുകൂടിയായ ദൃക്‌സാക്ഷി വെളിപ്പെടുത്തി.
Story Highlights: bjp allegation against cpim in shajahan’s murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here