സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് ടി പദ്മനാഭൻ; പരസ്യമായി മാപ്പ് പറയണമെന്ന് ലൂസി കളപ്പുര

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരൻ ടി പദ്മനാഭന്റെ വിവാദ പരാമർശത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര രംഗത്ത്. ടി. പദ്മനാഭൻ പൊതുസമൂഹത്തിനോട് പരസ്യമായി മാപ്പ് പറയണമെന്നും പരാമർശം അങ്ങേയറ്റം വേദനയുണ്ടക്കിയെന്നും ലൂസി കളപ്പുര പറഞ്ഞു. ( lucy kalappura against t padmanabhan )
മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാൽ നല്ല ചെലവാണെന്നും സിസ്റ്റർ എന്ന പേര് ചേർത്താൽ പുസ്തകത്തിന്റെ വിൽപ്പന കൂടുമെന്നുമായിരുന്നു ടി പദ്മനാഭന്റെ വിവാദ പ്രസ്താവന.
രാജ്യം ആദരിക്കുന്ന സാഹിത്യകാരനിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും ടി പദ്മനാഭൻ പ്രസ്താവന പിൻവലിച്ച് പൊതു സമൂഹത്തിനോട് മാപ്പ് പറയണമെന്നും സിസ്റ്റർ ലൂസി കളപ്പുര.
ഇന്നലെ കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കവെയാണ് ഉത്തമ സാഹിത്യ കൃതികൾ വാങ്ങാൻ ആളുണ്ടാകില്ലെന്നും അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയിൽ വീഴുമെന്നും ടി പദ്മനാഭൻ തുറന്നടിച്ചത്.
Story Highlights: lucy kalappura against t padmanabhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here