Advertisement

ടെലിപ്രോംപ്റ്റർ ഉപേക്ഷിച്ചു; 82 മിനിട്ട് നീണ്ട സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന് മോദി ഉപയോഗിച്ചത് കടലാസ് കുറിപ്പുകൾ

August 15, 2022
2 minutes Read
Modi Teleprompter Paper Notes
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചത് കടലാസ് കുറിപ്പുകൾ. സാധാരണ രീതിയിൽ പ്രഭാഷണങ്ങൾക്ക് ടെലിപ്രോംപ്റ്ററാണ് മോദി ഉപയോഗിക്കാറ്. എന്നാൽ, ഇന്ന് ചെങ്കോട്ടയിൽ വച്ച് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹം കടലാസ് കുറിപ്പുകളാണ് ഉപയോഗിച്ചത്. 82 മിനിട്ട് ദൈർഘ്യമുള്ള പ്രഭാഷണമാണ് മോദി ഇന്ന് നടത്തിയത്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Modi Teleprompter Paper Notes)

രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുന്നതിനിടെ വി.ഡി സവർക്കറേയും പ്രധാന മന്ത്രി അനുസ്മരിച്ചു.

‘ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹിബ് അംബേദ്കർ, വീർ സവർക്കർ എന്നിവർ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചതിൽ പൗരന്മാർ അവരോട് എന്നും കടപ്പെട്ടിരിക്കുന്നു’- പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ.

Read Also: India at 75:’ഹര്‍ ഘര്‍ തിരംഗ’യോടുള്ള പ്രതികരണം; സന്തോഷവും അഭിമാനവുമുണ്ടെന്ന് മോദി

സ്വാതന്ത്ര്യ ദിന പരസ്യത്തിൽ നിന്ന് നെഹ്രുവിനെ ഒഴിവാക്കി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ കർണാടക സർക്കാർ നടപടി വിവാദമായതിന് പിന്നാലെയാണ് സവർക്കറെ പരാമർശിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗവും.

ഇന്ന് രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. തുടർന്ന് വ്യോമസേനാ ഹെലികോപ്ടറുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി.

ചെങ്കോട്ടയിൽ എൻസിസിയുടെ സ്‌പെഷ്യൽ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 ഇടങ്ങളിൽ നിന്നായി 127 കേഡറ്റുകളാണ് എത്തിയിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി ഇത്തവണ സെറിമോണിയൽ 21-ഗൺ സല്യൂട്ടിന് തദ്ദേശീയമായി നിർമിച്ച ഹോവിറ്റ്‌സർ തോക്കുകളാകും ഉപയോഗിക്കുക. ഡിആർഡിഒ വികസിപ്പിച്ച അഡ്വാൻസ്ഡ് ടോഡ് ആർടില്ലറി ഗൺ സിസ്റ്റം പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രധാന ഉത്പന്നങ്ങളിലൊന്നാണ്.

പഞ്ചപ്രാണ ശക്തിയോടെ സ്വാതന്ത്ര്യത്തിന്റെ 100 വർഷം പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമിപ്പിച്ചു. 25 വർഷം കൊണ്ട് രാജ്യം കൈവരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങൾ തന്റെ സുദീർഘമായ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമിപ്പിച്ചു. വികസനത്തിൽ രാജ്യത്തെ ഒന്നാമതാക്കും, ഏത് അടിമത്തവും അവസാനിപ്പിക്കും, രാജ്യത്തിന്റെ പൈതൃകത്തിൽ പൗരന്മാർ അഭിമാനിക്കണം, രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കും, പൗരന്മാർ കടമ നിർവഹിക്കണം എന്നീ അഞ്ച് ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത്.

വരാനിരിക്കുന്ന അഞ്ച് വർഷക്കാലം രാജ്യത്തിന് അതിനിർണായകമാണെന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അടിമത്ത മനോഭാവത്തിൽ നിന്നും പൂർണമായി മാറണമെന്നും രാജ്യത്തിന്റെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളണമെന്നും മോദി ഓർമിപ്പിച്ചു.

Story Highlights: Modi Ditches Teleprompter Paper Notes Independence Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement