Advertisement

‘ഒരു മതം എന്ന് പറയുന്നവർ പാകിസ്താനിലേക്ക് നോക്കണം, മതത്തെ അടിസ്ഥാനമായി കരുതുന്നവർക്കുള്ള മുന്നറിയിപ്പാണ് പാകിസ്താൻ’: കെ.ടി ജലീൽ

August 15, 2022
Google News 3 minutes Read

ഇന്ത്യ ബഹുസ്വര സംസ്‌കാരത്തിന്റെ കളിത്തൊട്ടിലാണെന്നും മത വൈര്യത്തിന്‍റെ വിത്ത് പാകാൻ ഭരണകൂടം ശ്രമിക്കുന്നുവെന്ന് കെ ടി ജലീൽ എംഎല്‍എ. ഡിവൈഎഫ്‌ഐ മലപ്പുറത്ത് സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.ടി ജലീൽ. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നിയമം ഐക്യം തകർക്കാൻ ലക്ഷ്യം വെച്ചുള്ളത്. പ്രതികരിക്കാൻ പോലും കോൺഗ്രസ് വിറങ്ങലിച്ചുവെന്നും കെ ടി ജലീൽ വിമര്‍ശിച്ചു.(pakistan is a warning to those who consider religion kt jaleel)

രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം നടക്കുന്നെന്നും മുത്തലാഖ് ബിൽ അതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെരിതെ കോൺഗ്രസ് പ്രതികരിക്കാതെ നോക്കി നിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു.മതത്തെ അടിസ്ഥാനമായി കരുതുന്നവർക്ക് ഉള്ള മുന്നറിയിപ്പ് ആണ് പാകിസ്താൻ. ഒരു മതം എന്ന് പറയുന്നവർ പാകിസ്താനിലേക്ക് നോക്കണം. ഒരു മതം തന്നെ ഭൂരിപക്ഷം ആയിട്ടും പാകിസ്താൻ വിഭജിക്കപ്പെട്ടു.

Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി

ചിലർ പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാൻ നടക്കുന്നുണ്ട്, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് മാപ്പ് എഴുതി നൽകിയാൽ മക്കത്ത് താമസിക്കാം എന്ന് ബ്രിട്ടീഷുകാര്‍ പറഞ്ഞു. അതിനേക്കാൾ എനിക്കിഷ്ടം ഇവിടെ മരിച്ചുവീഴുന്നത് ആണെന്നായിരുന്നു മറുപടി. അത് തന്നെയാണ് എവിടേക്ക് എങ്കിലും പോകാൻ ടിക്കറ്റ് എടുത്ത് കൊടുക്കുന്നവരോട് പറയാനുള്ളതെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.

Story Highlights: pakistan is a warning to those who consider religion kt jaleel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here