Advertisement

എല്ലാ മത വിശ്വാസികളെയും ഉൾകൊണ്ടുള്ള ജനമുന്നേറ്റം ഉണ്ടാകണം; മുഖ്യമന്ത്രി

August 15, 2022
Google News 1 minute Read

രാജ്യ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണെന്ന് മുഖ്യമന്ത്രി. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറലിസത്തിൻ്റെ കരുത്ത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണം. എല്ലാ മത വിശ്വാസികളെയും ഉൾകൊണ്ടുള്ള ജനമുന്നേറ്റം ഉണ്ടാകണമെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി. രാജ്ഭവനിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. പൊലീസ് ആസ്ഥാനത്ത് രാവിലെ 11 മണിക്കാണ് പതാക ഉയര്‍ത്തുക. തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രാജ്ഭവനിലും നിയമസഭാങ്കണത്തിൽ സ്പീക്കർ എം.ബി രാജേഷും പതാക ഉയർത്തും.

Story Highlights: Pinarayi Vijayan’s Independence Day speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here