സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത് ആർഎസ്എസ് മാത്രം: പ്രകാശ് കാരാട്ട്

സ്വാതന്ത്ര്യസമരം എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നിന്ന് പോരാടി നേടിയതാണ്, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത് ആർഎസ്എസ് മാത്രമാണെന്ന് പ്രകാശ് കാരാട്ട്. കോഴിക്കോട് ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കാര്‍ എന്ന ഒറ്റ വികാരത്തില്‍ നടത്തിയ പോരാട്ടമാണ്. സ്വാതന്ത്ര്യം നേടിത്തന്നവരെ നമുക്ക് ആദരിക്കാം. ബംഗാളിലും പഞ്ചാബിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സജീവമായി പങ്കെടുത്തു. എല്ലാ ധാരകളും ചേര്‍നാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്. ആർഎസ്എസിന്റെ ഒരു നേതാവിനെ പോലും സ്വാതന്ത്ര്യ പോരാട്ടത്തില്‍ കണ്ടിട്ടില്ല.
Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി
ആർഎസ്എസ് പ്രചാരകനായ മോദിയാണ് ഇന്ന് പ്രധാനമന്ത്രി. 75 വര്‍ഷം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യവും ഏറ്റെടുക്കുകയാണ് മോദി.ആർഎസ്എസ് മാത്രമാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി മതേതരത്വം അംഗീകരിക്കുന്നില്ല. മത ന്യൂനപക്ഷങ്ങളെ രണ്ടാം നിര പൗരന്മായി കാണുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
Story Highlights: prakash karatt against rss on independance day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here