തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല; മന്ത്രി പി. രാജീവ്

തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്ന് മന്ത്രി പി. രാജീവ്. കശുവണ്ടി മേഖലയിൽ 30 കോടിയുടെ പാക്കേജ് നടപ്പിലാക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ അടുത്ത ആഴ്ച നിയോഗിക്കും. കശുവണ്ടി മേഖലയിൽ ആധുനിക വത്കരണം നടപ്പാക്കാനും നടപടി സ്വീകരിക്കും. ( 30 crore package in cashew sector; Minister P Rajeev ).
Read Also: സർക്കാരിന്റെ മുന്നറിയിപ്പുകൾ അവഗണിക്കരുത്; മന്ത്രി പി. രാജീവ്
ബോണസ് ഈ മാസം 19 ന് തീരുമാനിക്കും. കാലാവസ്ഥ വ്യതിയാനം മൂലം തോട്ടണ്ടി ഉൽപാദനം കുറഞ്ഞിരിക്കുകയാണ്. കേന്ദ്ര സർക്കാർ നയങ്ങളും കശുവണ്ടി മേഖലയ്ക്ക് തിരിച്ചടിയാണ്. തൊഴിലാളികൾക്ക് അനുകൂലമായ നിലപാടാണ് എല്ലായിപ്പോഴും സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: 30 crore package in cashew sector; Minister P Rajeev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here