Advertisement

ഷാജഹാന്‍ വധം: അനാവശ്യമായി ബിജെപിയെ കുടുക്കിയാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് സുരേന്ദ്രന്‍

August 16, 2022
Google News 4 minutes Read

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ പൊലീസിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അനാവശ്യമായി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുക്കിയാല്‍ കനത്ത ചെറുത്ത് നില്‍പ്പുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. പ്രതികള്‍ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകരാണ്. ഫസല്‍ കേസ് ആവര്‍ത്തിക്കാമെന്ന് ധരിക്കേണ്ടെന്നും കെ സുരേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. (k surendran says bjp will approach court against police in shajahan murder case fir)

എഫ്‌ഐആറില്‍ ബിജെപിയുടെ പേര് പരാമര്‍ശിച്ചതിന് കനത്ത വില നല്‍കേണ്ടി വരുമെന്നാണ് കെ സുരേന്ദ്രന്‍ അറിയിച്ചത്. ബിജെപിയുടെ പേര് പരാമര്‍ശിച്ചതിന് പോലീസിനെതിരെ കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി നേതൃത്വം ഒരുങ്ങുകയാണെന്നും സുരേന്ദ്രന്‍ അറിയിച്ചു. എസ്പിക്കെതിരെയും കോടതിയെ സമീപിക്കുമെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ‘മകനെ കൊന്നത് ഒപ്പം നടന്നവര്‍’; സിപിഐഎമ്മുകാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപിക്കാരായെന്ന് ഷാജഹാന്റെ പിതാവ്

പാലക്കാട് മരുതറോഡ് സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാന്‍. ഷാജഹാന്റെത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്‌ഐആര്‍. എട്ട് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. അക്രമികള്‍ കഴുത്തിലും കാലിലും മാരകമായി പരുക്കേല്‍പ്പിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു. എഫ്‌ഐആര്‍ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. അതേസമയം അമിതമായി രക്തം വാര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Story Highlights: k surendran says bjp will approach court against police in shajahan murder case fir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here