എം.സി റോഡിൽ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കെ.എസ്.ആർ.ടി.സി ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു; വിഡിയോ

തിരുവനന്തപുരം വെമ്പായത്ത് എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിപ്പെട്ടു. പിരപ്പൻകോട് മഞ്ചാടിമൂട്ടിൽ വെച്ച് നിയന്ത്രണം വിട്ട ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. ഇലക്ട്രിക് പോസ്റ്റടക്കം ഇടിച്ചു തെറിപ്പിച്ചുകൊണ്ടായിരുന്നു കെ.എസ്.ആർ.ടി.സി ബസിന്റെ വരവ്.
Read Also: അനുവാദമില്ലാതെ പുറത്തു നിന്ന് ഇന്ധനം അടിക്കരുത്; കെ.എസ്.ആർ.ടി.സിക്കെതിരെ വടിയെടുത്ത് മാനേജ്മെന്റ്
അപകടത്തിൽ പരിക്കേറ്റ മഞ്ചാടിമൂട് സ്വദേശി അനിൽകുമാറിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിലുണ്ടായിരുന്നവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
Story Highlights: KSRTC bus hits bike; Video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here