Advertisement

ഈന്തപ്പഴപ്പെട്ടിക്കുള്ളിൽ കള്ളപ്പണം; ആഫ്രിക്കൻ സ്വദേശി ജിദ്ദ എയർപോർട്ടിൽ പിടിയിൽ

August 16, 2022
Google News 2 minutes Read
money laundering; African national arrested at Jeddah Airport

ജിദ്ദ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ട് വഴി പണം കടത്താൻ ശ്രമിച്ച ആഫ്രിക്കൻ സ്വദേശി അറസ്റ്റിൽ. പ്രതിയുടെ ബാഗിൽ ഈന്തപ്പഴപ്പെട്ടിക്കുള്ളിൽ പണം ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ഏകദേശം മൂന്നു ലക്ഷം ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാനാണ് ആഫ്രിക്കൻ സ്വദേശി ശ്രമിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. പ്രതിക്ക് രണ്ടുവർഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. ഇതിന് പുറമേ വൻതുക പിഴയായും കെട്ടിവയ്ക്കണം. ശിക്ഷാകാലാവധിക്കുശേഷം പ്രതിയെ നാടുകടത്തും. ( money laundering; African national arrested at Jeddah Airport )

Read Also: ആഫ്രിക്കയില്‍ തടവിലായി 61 മത്സ്യത്തൊളിലാളികള്‍; മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു

സൗദിയിൽ നിന്ന് തുറമുഖം, വിമാനത്താവളം തുടങ്ങിയവ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരുടെ കൈയിൽ 60,000 റിയാലോ തത്തുല്യ മൂല്യമുള്ള മറ്റു കറൻസികളോ ഉണ്ടെങ്കിൽ ഉറവിടം വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്നാണ് ചട്ടം. 2,97,000 ഡോളറും 5000 റിയാലുമാണ് (1331 ഡോളർ) ഇയാളുടെ കൈവശമുണ്ടായിരുന്നത്.

സൗദിക്ക് പുറത്തേക്ക് പണം കൊണ്ടുപോയി വെളുപ്പിക്കാനാണ് പ്രതി ശ്രമിച്ചതെന്നും അനധികൃതമായാണ് ഈ തുക സമ്പാദിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതിയുടെ കൂടെയുള്ളവരെ കണ്ടെത്താനായി കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Story Highlights: money laundering; African national arrested at Jeddah Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here