‘സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ എന്തിനാണ് ഇത്ര ബഹളം’,വീപ്പയ്ക്കു മുകളില്‍ കയറിനിന്ന് പതാക കെട്ടുന്ന വയോധിക; ചിത്രം പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ എന്തിനാണ് ഇത്ര ബഹളം കൂട്ടുന്നതെന്ന് ഈ രണ്ടു പേരോട് ചോദിക്കൂ. വീപ്പയ്ക്കു മുകളില്‍ കയറിനിന്ന് പതാക കെട്ടുന്ന വയോധിക ദമ്പതികളുടെ ചിത്രം പങ്കുവച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വാതന്ത്ര്യദിനത്തില്‍ വീടുകളില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ ചിത്രങ്ങള്‍ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇക്കൂട്ടത്തില്‍ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ച ചിത്രം വൈറലായിരുന്നു.(on independence day anand mahindra shares pic)
‘സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ എന്തിനാണ് ഇത്ര ബഹളം കൂട്ടുന്നതെന്ന് ഈ രണ്ടു പേരോട് ചോദിക്കൂ. ഏതൊരു അധ്യാപകനും പറഞ്ഞു മനസ്സിലാക്കി തരുന്നതിലും നന്നായി പറഞ്ഞു തരും’- ആനന്ദ് മഹീന്ദ്ര ചിത്രം പങ്കുവച്ചു.
Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി
വീപ്പയ്ക്ക് മുകളില്‍ കയറിനിന്നാണ് വയോധിക പതാക കെട്ടുന്നത്. ഒപ്പമുള്ള വയോധികന്‍ താഴെനിന്ന് വീപ്പ മറിയാതെ പിടിക്കുന്നതാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ചിത്രം എവിടെനിനുള്ളതാണെന്നോ ഏത് ദിവസത്തേയാണെന്നോ വ്യക്തമല്ല.
Story Highlights: on independence day anand mahindra shares pic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here