Advertisement

സ്വാതന്ത്ര്യദിനാഘോഷത്തിന് പിന്നാലെ സ്‌കൂളിൽ എത്തിയത് മയക്കുമരുന്ന്; അന്വേഷണം ആരംഭിച്ച് പൊലീസ്; വിഡിയോ

August 16, 2022
Google News 3 minutes Read

76-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പിന്നാലെ സർക്കാർ സ്‌കൂളിൽ എത്തിയത് മയക്കുമരുന്ന്. ചീഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (സിബിഇഒ) ഓംപ്രകാശ് വിഷ്‌ണോയ് പറയുന്നതനുസരിച്ച്, ബാർമറിലെ ഗുഡമലാനി പ്രദേശത്തെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം.രാജസ്ഥാനിലെ ബർമർ ജില്ലയിലാണ് സംഭവം.നിരവധി ആളുകൾ കൂടിയിരുന്ന് കറുപ്പ്, പോപ്പി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിഡിയോ പുറത്തായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(opium poppy husk served govt school rajasthan independence day)

“സ്വാതന്ത്ര്യദിന ചടങ്ങ് കഴിഞ്ഞ് ഒരു ഡസനോളം ആളുകൾ സ്കൂളിൽ എത്തിയിരുന്നു. സംഭവത്തിന് ശേഷം വൈറലായ നാല് വീഡിയോകൾ അനുസരിച്ച്, പ്രതികൾ പരസ്പരം കറുപ്പും പോപ്പി തൊണ്ടും വിളമ്പുകയും അത് കഴിക്കുകയും ചെയ്‌തു,” വിഷ്‌ണോയ് പറഞ്ഞു.

Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി

സംഭവം അറിഞ്ഞ് അദ്ധ്യാപകർ സ്‌കൂളിൽ എത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അടുത്ത ദിവസം തന്നെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തുമെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Story Highlights: opium poppy husk served govt school rajasthan independence day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here