സൗദി അറേബ്യയിലെ തടവുകാരുടെ വിചാരണാ നടപടികൾ വേഗത്തിലാക്കണമെന്ന് നയരേഖ

സൗദി അറേബ്യയിലെ തടവുകാരുടെ വിചാരണാ നടപടികൾ വേഗത്തിലാക്കണമെന്നും അവർക്ക് മാനുഷിക പരിഗണന നൽകണമെന്നും വ്യക്തമാക്കുന്ന നയരേഖ അറ്റോണി ജനറൽ ശൈഖ് സഊദ് അൽ മുഅജബ് പുറത്തിറക്കി. തടങ്കൽ കേന്ദ്രങ്ങളുടെയും ജയിലുകളുടെയും പരിശോധനയും നിരീക്ഷണവും സംബന്ധിച്ച നടപടിക്രമങ്ങളും നയരേഖയിൽ സൂചിപ്പിക്കുന്നുണ്ട്. ഇനിമുതൽ ശിക്ഷ നടപ്പാക്കുന്ന കാര്യത്തിലും ജയിലുകളിലും ജുഡിഷ്യൽ മേൽനോട്ടമുണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ( Prisoners in Saudi Arabia should be treated humanely )
പബ്ലിക് പ്രോസിക്യൂഷന്റെ അസീർ മേഖലാ മേധാവികളുടെ യോഗത്തിലാണ് ശൈഖ് മുഅജബ് നയരേഖ പുറത്തിറക്കിയത്. പ്രോസിക്യൂഷൻ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും തടവുകാരുടെ വിചാരണാ നടപടികൾ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അറ്റോണി ജനറൽ എടുത്തുപറഞ്ഞു.
Read Also: അൽ ഖ്വയിദ തലവനെ കൊലപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
അന്താരാഷ്ട്ര ചട്ടങ്ങളും സൗദി പബ്ലിക് പ്രോസിക്യൂഷൻ നിയമങ്ങളും പരിഗണിച്ചാണ് മാർഗരേഖ തയ്യാറാക്കുന്നത്. സാമ്പത്തികമൂല്യമുള്ള സാധനങ്ങൾ, സ്വത്ത് എന്നിവ പിടിച്ചെടുക്കുമ്പോൾ ജുഡിഷ്യൽ അന്വേഷണം കൃത്യമായി നടത്തണമെന്നാണ് മാർഗരേഖ. പിടിച്ചെടുത്ത സാമ്പത്തികമൂല്യമുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്ത് നിരീക്ഷണം വേണമെന്നും മാർഗരേഖയിൽ പറയുന്നുണ്ട്.
Story Highlights: Prisoners in Saudi Arabia should be treated humanely
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here