വയനാട്ടിൽ ആദിവാസി വിദ്യാർത്ഥികളെ മർദിച്ച കേസ്; പ്രതി അറസ്റ്റിൽ

വയനാട്ടിൽ ആദിവാസി വിദ്യാർത്ഥികളെ ക്രൂമായി മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അയൽവാസി രാധാകൃഷ്ണനെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഭവത്തിൽ ശിശു സംരക്ഷണ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷണർ പറഞ്ഞു.
പ്രതിക്കെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് നടവയൽ നെയ്ക്കുപ്പ കോളനിയിലെ മൂന്ന് ആദിവാസി വിദ്യാർഥികൾക്ക് മർദനമേറ്റത്. രാധാകൃഷ്ണന്റെ വയലിൽ കളിക്കാനിറങ്ങി എന്നാരോപിച്ചായിരുന്നു ക്രൂര മർദനം.
ആറ് വയസ്സുള്ള ഒരു കുട്ടിയും ഏഴ് വയസുള്ള രണ്ട് കുട്ടികളും മർദനത്തിനിരയായി. ഇതിൽ ഒരാൾ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയാണ്. ശീമക്കൊന്ന ഉപയോഗിച്ചുള്ള അടിയിൽ കുട്ടികൾക്ക് പുറത്തും കാലിനും പരിക്കേറ്റു. സംഭവം വിവാദമായതോടെയാണ് പ്രതി ഒളിവിൽ പോയത്.
Story Highlights: Adivasi students beaten up in Wayanad; accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here