71 ആം ഓൾ ഇന്ത്യ പൊലീസ് അക്വാട്ടിക് ആൻഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ്: ആദ്യ സ്വർണം കേരളത്തിന്

71 ആം ഓൾ ഇന്ത്യ പൊലീസ് അക്വാട്ടിക് ആൻഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വർണം കേരള പൊലീസ് നേടി. സ്പോര്‍ട്സ് ടീം അംഗം ജോമി ജോര്‍ജ്ജ് ആണ് മികച്ച വിജയം കരസ്ഥമാക്കിയത്.
1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് മെഡല്‍ നേട്ടം. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നടന്ന സീനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ വെളളിമെഡല്‍ നേടിയ ടീമില്‍ അംഗമായിരുന്നു ജോമി ജോര്‍ജ്ജ്. 2019 ല്‍ സർവീസില്‍ പ്രവേശിച്ച ജോമി ജോര്‍ജ്ജ് കോട്ടയം പാല സ്വദേശിയാണ്. നിലവില്‍ കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ ഹവില്‍ദാര്‍ ആണ്.
Story Highlights: All India Police Aquatic and Cross Country Championship
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here