Advertisement

കേന്ദ്രത്തിന്റെ പക്കലുള്ള ഭക്ഷ്യ ധാന്യ ശേഖരം കഴിഞ്ഞ 5 വർഷത്തെ ഏറ്റവും കുറഞ്ഞ അളവിൽ

August 17, 2022
2 minutes Read
center food grain 5 year low

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ ധാന്യ ശേഖരം അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ അളവിൽ. ഗോതമ്പിന്റെ ലഭ്യതയിൽ വന്ന കുറവാണ് ഇതിന് കാരണം. 2020 വർഷത്തേതിലും കൂടുതൽ അരി നിലവിൽ സ്റ്റോക്കുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞാൽ ഈ ശേഖരം പെട്ടെന്ന് തന്നെ ഇടിയും. ( center food grain 5 year low )

ഏറ്റവും പുതിയ കണക്ക് പ്രകാരം ഓഗസ്റ്റ് 1ൽ അരിയുടെയും ഗോതമ്പിന്റേയും സ്റ്റോക്ക് 545.97 ലക്ഷം ടൺ ആണ്. കഴിഞ്ഞ അഞ്ച് വർഷത്തിൽ 2017 ൽ മാത്രമാണ് ഈ കണക്ക് 499.77 ലേക്ക് താഴ്ന്നിട്ടുള്ളു. അരിയുടെ മാത്രം കണക്കെടുത്താൽ 279.52 ലക്ഷം ടൺ അരി മാത്രമാണ് ഉള്ളത്. ഇതിന് മുൻപ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ അളവ് 253.40 ലക്ഷം ടൺ ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 11.5 ലക്ഷം ടൺ കുറവാണ് ഈ വർഷം.

കേന്ദ്ര സർക്കാർ ധാന്യ ശേഖരത്തിൽ നിന്ന് ഗോതമ്പിന്റെ വിതരണം കുറച്ച് പകരം അരി വിതരണം കൂട്ടിയിട്ടുണ്ടെന്ന് ഒരു വിദഗ്ധൻ ദി ഹിന്ദു ബിസ്‌നസ് ലൈനിനോട് പറഞ്ഞു.

നിലവിൽ മന്ത്രിതല സംഘം സ്ഥിതിഗതികൾ വീക്ഷിക്കുകയാണെന്നും, ക്ഷാമം രൂക്ഷമായാൽ ബസ്മതിയല്ലാത്ത അരികളുടെ കയറ്റുമതി നിരോധിക്കുക ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോർട്ട്.

Story Highlights: center food grain 5 year low

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top