ദാമൻ കടലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; 14 പേരെ രക്ഷപെടുത്തി തീരസംരക്ഷണ സേന

മത്സ്യബന്ധന തൊഴിലാളികളെ നടുക്കടലിൽ നിന്ന് രക്ഷപെടുത്തി തീരസംരക്ഷണ സേന. ദാദർ നഗർഹവേലി ദാമൻ ദ്യൂ മേഖലയിലാണ് മത്സ്യബന്ധന ബോട്ട് ആഴക്കടലിൽ മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 14 തൊഴിലാളികളേയും തീരരക്ഷാ സേന രക്ഷപെടുത്തി. ഹെലികോപ്റ്ററുകളും അതിവേഗ നിരീക്ഷണ ബോട്ടുകളും ഉപയോഗിച്ചാണ് തീരരക്ഷാ സേന തൊഴിലാളികളെ രക്ഷപെടുത്തിയത്.
ഗുജറാത്ത് തീരത്ത് മത്സ്യബന്ധനം നടത്തിയ സംഘം മുംബൈയിലേക്ക് പോകും വഴിയാണ് കടലിൽ മുങ്ങിയത്. രാവിലെ 11.35നാണ് തീര രക്ഷാ സേനയ്‌ക്ക് ഫോൺ സന്ദേശം ലഭിച്ചത്.
Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി
ദാമൻ തീരത്തു നിന്നും 16 നോട്ടിക്കൽ മൈൽ ദൂരത്തിലായതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായിരുന്നു. യാത്രാ മധ്യേ ബോട്ടിന്റെ എഞ്ചിൻ നിശ്ചലമാവുകയായിരുന്നു. ഇതിനെ തുടർന്ന് ബോട്ടിൽ നിറയുന്ന വെള്ളം പുറത്തേയ്‌ക്ക് പമ്പു ചെയ്ത് കളയാൻ സാധിക്കാതിരുന്നതോടെ വെള്ളം നിറഞ്ഞാണ് ബോട്ട് മുങ്ങിയത്.
Story Highlights: Coast Guard rescues 14 fishermen from sinking boat off Daman coast using choppers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here