Advertisement

ഉസ്ബകിസ്ഥാനിൽ കുടുങ്ങി ഗോകുലം കേരള വനിതാ ടീം; പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

August 17, 2022
Google News 2 minutes Read

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് ഉസ്ബകിസ്ഥാനിൽ കുടുങ്ങി ഗോകുലം കേരള എഫ്സിയുടെ വനിതാ ടീം. 23ന് ആരംഭിക്കുന്ന എഎഫ് സി കപ്പിൽ പങ്കെടുക്കാനാണ് ടീം ഉസ്ബെക്കിസ്താനിൽ എത്തിയത്. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഗോകുലം ടീം പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.

രാജ്യത്തെ ക്ലബ് ചാംപ്യന്മാർ എന്ന നിലയിലാണ് ശ്രീ ഗോകുലം കേരളാ എഫ് സിക്ക് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻറെ വനിതാ കപ്പിന് യോഗ്യത ലഭിച്ചത്. ഉസ്ബക്കിലെ ഖ്വാർഷിയിൽ 23ന് ആരംഭിക്കുന്ന മൽസരങ്ങൾക്കായി കോഴിക്കോട് നിന്ന് 16ന് പുലർച്ചെയാണ് ടീം പുറപ്പെട്ടത്. താഷ്കെൻറിൽ എത്തിയ ശേഷമാണ് ഫിഫയുടെ വിലക്കിൻറെ വിവരം അറിഞ്ഞതെന്ന് ടീം പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അനുമതിയില്ലെന്നു കാണിച്ച് 16ന് ആണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് കത്ത് നൽകിയത്. ഇറാനുമായി 23ന് ആണ് ആദ്യ മൽസരം. ഫിഫ വിലക്കിൽ അടിയന്തര ഇടപെടലിന് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. അണ്ടർ 17 വനിതാ ലോകകപ്പ് നടത്തിപ്പിനുള്ള നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. ഫിഫയുമായി രണ്ട് തവണ ചർച്ച നടത്തിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

Story Highlights: gokulam kerala uzbekistan aiff

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here