Advertisement

കള്ളതാക്കോലിട്ട് ഫ്‌ളാറ്റ് തുറന്ന് പുതപ്പില്‍ പൊതിഞ്ഞ മൃതദേഹം ‘വേഗത്തില്‍’ കണ്ടെത്തി; അര്‍ഷാദിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

August 17, 2022
Google News 2 minutes Read

കൊച്ചി കാക്കനാട്ടെ ഫ്‌ലാറ്റിലെ കൊലപാതകത്തില്‍ ദുരൂഹത തുടരുന്നു. പ്രതിയെന്ന് സംശയിക്കുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനായി തെരച്ചില്‍ തുടരുകയാണ്. കൊലപാതകത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുണ്ടോ എന്നുള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ അര്‍ഷാദിനെ ഫ്‌ലാറ്റിലേക്ക് കൊണ്ടുവന്ന ആശിഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. (kakkanad flat murder case police search for arshad)

അഞ്ച് സുഹൃത്തുകള്‍ ഒന്നിച്ചായിരുന്നു ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാല് സുഹൃത്തുക്കള്‍ ഫ്‌ലാറ്റില്‍ സജീവ് കൃഷ്ണയെ കാണാതെ പരിഭ്രമിച്ചു. സജീവിനൊപ്പം അര്‍ഷാദുണ്ടെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞതിനെത്തുടര്‍ന്ന് അര്‍ഷാദിനെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. കള്ളത്താക്കോലിട്ട് ഒടുവില്‍ ഫ്‌ളാറ്റിന്റെ വാതില്‍ സുഹൃത്തുക്കള്‍ തുറന്നു. പുതപ്പില്‍ കെട്ടിപ്പൊതിഞ്ഞ നിലയിലുള്ള സജീവ് കൃഷ്ണയുടെ മൃതദേഹം ചൂണ്ടിക്കാട്ടിയത് അര്‍ഷാദിന്റെ സുഹൃത്ത് ആശിഷായിരുന്നു. ഇയാള്‍ മൃതദേഹത്തിനടുത്തേക്ക് പെട്ടെന്ന് എത്തിയതിലുള്‍പ്പെടെ പൊലീസിന് സംശയമുണ്ട്.

Read Also: ‘പരാതിക്കാരി ധരിച്ചത് ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ’; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

ദിവസങ്ങള്‍ക്ക് മുന്‍പ് അര്‍ഷാദിനേയും സജീവ് കൃഷ്ണയേയും ഒരുമിച്ച് കണ്ടിരുന്നെന്നും ഇരുവരോടും സംസാരിച്ചിരുന്നെന്നും ഫ്‌ളാറ്റ് നോക്കിനടത്തുന്ന ജലീല്‍ ട്വന്റിഫോറിനോട് പറഞ്ഞു. ആശിഷാണ് അര്‍ഷാദിനെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവന്നതെന്നും ഇയാള്‍ പറഞ്ഞു. സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന അര്‍ഷാദിന്റെ മൊബൈല്‍ ഫോണ്‍ ദിവസങ്ങളായി സ്വിച്ച് ഓഫ് ആണ്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലവുമുണ്ട്. മലപ്പുറം കൊണ്ടോട്ടിയിലെ ജ്വല്ലറിയില്‍ നിന്നും 3 പവന്‍ സ്വര്‍ണം മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞെന്ന കേസ് ഇയാള്‍ക്കെതിരെ മുന്‍പ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

ഇന്നലെയാണ് ഫ്‌ളാറ്റില്‍ നിന്നും സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം പൈപ്പ് ഡെക്റ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. സജീവ് കൃഷ്ണ മലപ്പുറം സ്വദേശിയാണ്.

Story Highlights: kakkanad flat murder case police search for arshad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here