Advertisement

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി കൊല്ലം ലത്തീൻ രൂപത ​

August 17, 2022
Google News 2 minutes Read
Kollam Latin Diocese supports fishermen's protest

തിരുവനന്തപുരം തീരമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി കൊല്ലം ലത്തീൻ രൂപത ​രം​ഗത്ത്. ദീപം തെളിയിച്ചുകൊണ്ടായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. കൊല്ലത്തേത് സൂചന സമരം മാത്രമാണെന്ന് ബിഷപ്പ് പോൾ ആൻ്റണി മുല്ലശേരി പറഞ്ഞു. ( Kollam Latin Diocese supports fishermen’s protest )

Read Also: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസ വാഗ്ദാനം; പകരം സ്ഥലം നല്‍കാന്‍ ധാരണ

സർക്കാരിന്റെ ഇടപെടലിൽ വിശ്വാസം പോര. മുമ്പുണ്ടായിരുന്ന ഇടപെടലിൽ ഈ സമൂഹത്തെ മാറ്റി നിർത്തിയിട്ടുണ്ട്. വല്ലാർപാടം ടെർമിനലിന്റെ കാര്യത്തിലും പ്രളയസമയത്തും വിവേചനമുണ്ടായി. മത്സ്യത്തൊഴിലാളികളുമായി സംവദിക്കാതെ ഇതെല്ലാം കഴിഞ്ഞ് യോഗം ചേരാം എന്നു പറയുന്നത് ഇരട്ടത്താപ്പാണെന്നും ബിഷപ്പ് പോൾ ആൻ്റണി മുല്ലശേരി വിമർശിച്ചു.

Story Highlights: Kollam Latin Diocese supports fishermen’s protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here