നിയമയുദ്ധത്തില്‍ എടപ്പാടി പളനിസ്വാമിയ്ക്ക് തിരിച്ചടി; ഒപിഎസിനെ പുറത്താക്കിയ നടപടി റദ്ദാക്കി

നിയമയുദ്ധത്തിലേക്കെത്തിയ അണ്ണാ ഡിഎംകെ അധികാര തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി. അണ്ണാ ഡിഎംകെ കോ ഓര്‍ഡിനേറ്റര്‍ ഒ പനീര്‍സെല്‍വത്തെ പുറത്താക്കിയ ജനറല്‍ കൗണ്‍സില്‍ യോഗം നിയമവിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. ജൂണ്‍ 23 ന് മുമ്പുണ്ടായിരുന്ന നില തുടരണമെന്ന് കോടതി പറഞ്ഞു. ഒ പനീര്‍സെല്‍വം പാര്‍ട്ടി കോ ഓഡിനേറ്ററായും ഇടപ്പാടി പളനിസ്വാമി സഹ കോ ഓഡിനേറ്ററായും തുടരും. (OPS wins legal battle in Madras HC dual leadership to continue in AIADMK )
ഒപിഎസിനെ പുറത്താക്കിയ ജനറല്‍ കൗണ്‍സില്‍ നിയമവിധേയമല്ലെന്ന് മദ്രാസ് ഹൈക്കോടതി നീരീക്ഷിച്ചു. ജസ്റ്റിസ്.ജി.ജയചന്ദ്രന്റേതാണ് വിധി. ഇനി ജനറല്‍ കൗണ്‍സില്‍ വിളിക്കണമെങ്കില്‍ 30 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇപിഎസിനും ഒപിഎസിനും ഒരുമിച്ചേ ജനറല്‍ കൗണ്‍സില്‍ വിളിക്കാനാകൂ.പാര്‍ട്ടി ബൈലോ പ്രകാരം വര്‍ഷത്തില്‍ ഒരു ജനറല്‍ കൗണ്‍സില്‍ മാത്രമേ വിളിക്കാനാകൂ.ജൂലൈ 11ന് വാനഗരത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എടുത്ത എല്ലാ തീരുമാനങ്ങളും മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
Story Highlights: OPS wins legal battle in Madras HC dual leadership to continue in AIADMK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here