റോഡിലൂടെ നടന്നുപോയയാളെ ഇടിച്ചിട്ട ഡ്രൈവർക്ക് ആറുലക്ഷം ദിർഹം പിഴ

യു.എ.ഇയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്നയാളെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവർക്ക് ആറുലക്ഷം ദിർഹംപിഴ ചുമത്തി അൽഐൻ കോടതി. ആദ്യം മൂന്ന് ലക്ഷം ദിർഹമായിരുന്നു കോടതി പിഴയായി ചുമത്തിയിരുന്നത്. എന്നാൽ വാഹനത്തിന്റെ ഡ്രൈവറും പരുക്കേറ്റയാളും അപ്പീൽ നൽകിയതോടെയാണ് പിഴത്തുക ആറ് ലക്ഷമാക്കി ഉയർത്തിയത്. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനുണ്ടായ ചെലവ് ഡ്രൈവറാണ് വഹിക്കേണ്ടത്. ( UAE Driver ordered to pay Dh600000 for knocking down pedestrian ).
Read Also: യു.എ.ഇയിലെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; വലയിൽ വീഴരുതെന്ന് ഇന്ത്യൻ എംബസി
വാഹനാപകടത്തിൽ പരുക്കേറ്റയാൾ പത്ത് ലക്ഷം ദിർഹം ആവശ്യപ്പെട്ടാണ് അൽഐൻ സിവിൽ കോടതിയെ സമീപിച്ചത്. വാഹനം തട്ടിയതിനാൽ തനിക്ക് ഗുരുതരമായി പരുക്കേറ്റെന്നും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഇദ്ദേഹം കോടതിയിൽ വാദിച്ചു. കൂടുതൽ ചികിത്സ ആവശ്യമാണെന്നും അതിനായി നഷ്ടപരിഹാരം അനുവദിക്കണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. ഡ്രൈവർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെയാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനമായത്.
ശ്രദ്ധയില്ലാതെ റോഡ് മുറിച്ചുകടന്നതിനാലാണ് അപകടമുണ്ടായതെന്നായിരുന്നു ഡ്രൈവറുടെ വാദം. ഇത് കോടതി തള്ളിക്കളയുകയായിരുന്നു. ആദ്യഘട്ടത്തിൽ അനുവദിച്ച നഷ്ടപരിഹാരം കുറവാണെന്ന് കാണിച്ചാണ് പരുക്കേറ്റയാൾ രണ്ടാമതും കോടതിയിൽ അപ്പീൽ നൽകിയത്.
Story Highlights: UAE: Driver ordered to pay Dh600,000 for knocking down pedestrian
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here