കോന്നിയിൽ പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം

കോന്നിയിൽ കാട്ടുപന്നിയുടെ പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം. രണ്ട് ഓട്ടോ ഡ്രൈവർമാർക്കും ഓട്ടോറിക്ഷകൾക്കും തുണി കടയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ 8ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിനു പിന്നിൽ നിന്നാണ് കാട്ടുപന്നി പാഞ്ഞെത്തിയത്. ഇവിടത്തെ ഇരുമ്പുവല തകർത്തെത്തിയ പന്നി ആനകുത്തി സ്വദേശി നൗഷാദ്, കൊന്നപ്പാറ സ്വദേശി കമലാസനൻ എന്നിവരെ കുത്തി.
കുത്തേറ്റവർ നിലത്തു വീണെങ്കിലും പരുക്കില്ല. തുടർന്ന് രണ്ട് ഓട്ടോറിക്ഷകളുടെ വശങ്ങളും കുത്തിയിളക്കി. തുടർന്ന് റോഡ് മുറിച്ചു പാഞ്ഞ പന്നി എതിർവശത്തെ തുണിക്കടയുടെ വലിയ കണ്ണാടിയിൽ ഇടിച്ചു വീണ്ടും ഓടി.
Read Also: ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം; ഗ്ലാസുകള്‍ തകര്‍ത്തു
സമീപത്തെ വീടിനു മുൻപിൽ നിന്നവർ ഭയന്ന് വീടിനുള്ളിലേക്ക് ഓടിക്കയറി. ഓട്ടോ സ്റ്റാൻഡിലും പരിസരത്തുമുണ്ടായിരുന്ന യാത്രക്കാരിൽ പന്നി പരിഭ്രാന്തി പരത്തി.
Story Highlights: wild boar attacks Konni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here