Advertisement

ഒന്നാം സ്ഥാനം നിലനിർത്തി ബാബർ; അംലയുടെ റെക്കോർഡും പഴങ്കഥ

August 18, 2022
Google News 1 minute Read

ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി പാകിസ്താൻ നായകൻ ബാബർ അസം. നെതർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ നേടിയ അർധസെഞ്ചുറിയാണ് ബാബറിനു തുണയായത്. മത്സരത്തിൽ ബാബർ 74 റൺസെടുത്താണ് പുറത്തായത്. 891 റേറ്റിംഗാണ് അസമിന് ഉള്ളത്. രണ്ടാം സ്ഥാനത്ത് പാകിസ്താൻ ഓപ്പണർ ഫഖർ സമാനുണ്ട്. ഫഖറിന് 800 റേറ്റിംഗുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യൻ താരങ്ങളിൽ മികച്ച സ്ഥാനത്തുള്ളത്. നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ ആറാമതാണ്.

88 ഏകദിന മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡും ബാബർ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ മുൻ താരം ഹാഷിം അംലയുടെ റെക്കോർഡാണ് ബാബർ തിരുത്തിയത്. അംല 8 ഇന്നിങ്‌സിൽ നിന്ന് നേടിയത് 4473 റൺസ് ആയിരുന്നു. എന്നാൽ ബാബർ 88 ഇന്നിങ്‌സിൽ നിന്ന് 4516 റൺസ് നേടി.

ആദ്യ ഏകദിനത്തിൽ 16 റൺസിനായിരുന്നു പാകിസ്താൻ്റെ ജയം. പാകിസ്താൻ ഉയർത്തിയ 315 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന നെതർലൻഡ്‌സിന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടാനേ സാധിച്ചുള്ളൂ.

Story Highlights: babar azam icc ranking hashim amla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here