Advertisement

കേരളത്തിന് പുറത്ത് നിന്നുളള സിബിഐ സംഘം തുടരന്വേഷണം നടത്തണം; വാളയാർ പെണ്‍കുട്ടികളുടെ അമ്മ ട്വന്റി ഫോറിനോട്

August 18, 2022
Google News 2 minutes Read

വാളയാര്‍ കേസില്‍ കേരളത്തിന് പുറത്ത് നിന്നുളള സിബിഐ സംഘത്തെക്കൊണ്ട് തുടരന്വേഷണം നടത്തിപ്പിക്കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ട്വന്റി ഫോറിനോട്. കേരളത്തില്‍ നിന്നുളള ഉദ്യോഗസ്ഥരില്‍ വിശ്വാസമില്ല.ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള കുറ്റപത്രമാണ് നിലവില്‍ സിബിഐ സമര്‍പ്പിച്ചതെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ട്വന്റി ഫോറിനോട് പറഞ്ഞു

വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ തുടരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് ഉത്തരവിട്ടിരുന്നു.ഇതിന് പിന്നാലെയാണ് അന്വേഷണം കേരളത്തിന് പുറത്ത് നിന്നുളള ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തുന്നത്.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള കുറ്റപത്രമാണ് നേരത്തെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചതെന്നും കേരളത്തിന് പുറത്ത് നിന്നുളള സിബിഐ സംഘത്തെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

Read Also: വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് പാലക്കാട് പോക്‌സോ കോടതി ; സിബിഐക്ക് തിരിച്ചടി

24ന് കേസ് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. വിധിയുടെ പകര്‍പ്പ് ലഭിക്കാന്‍ കുട്ടികളുടെ അമ്മ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.കോടതി ഉത്തരവിലെ വിശദാംശങ്ങള്‍ ലഭിച്ചശേഷമാകും സിബിഐയുടെ തുടര്‍നീക്കങ്ങളും.

Story Highlights: CBI Probe Walayar minor sisters rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here