Advertisement

കുഞ്ഞന്മാരെ കിരീടത്തിലേക്ക് നയിക്കാൻ മിടുക്കൻ; സൂപ്പർ പരിശീലകൻ ഇനി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം

August 18, 2022
1 minute Read

ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇനി ചന്ദ്രകാന്ത് പണ്ഡിറ്റ് പരിശീലിപ്പിക്കും. ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം പരിശീലക ചുമതല ഏറ്റെടുക്കുന്നതിനായി ക്ലബ് വിട്ട ന്യൂസീലൻഡ് താരം ബ്രൻഡൻ മക്കല്ലത്തിനു പകരക്കാരനായാണ് ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ പരിശീലകനായി അറിയപ്പെടുന്ന ചന്ദ്രകാന്തിനെ കൊൽക്കത്ത ടീമിലെത്തിച്ചത്.

ഇക്കൊല്ലം ചരിത്രത്തിലാദ്യമായി മധ്യപ്രദേശിനെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ച ചന്ദ്രകാന്ത് പണ്ഡിറ്റ് 2018,19 വർഷങ്ങളിൽ വിദർഭയെ തുടർച്ചയായി രഞ്ജി ജേതാക്കളാക്കിയിരുന്നു. മുംബൈക്കൊപ്പവും ഇദ്ദേഹം തുടർച്ചയായ രണ്ട് വർഷം (2003, 2004) രഞ്ജി നേടിയിട്ടുണ്ട്. ആകെ ആറ് രഞ്ജി കിരീടങ്ങളാണ് പരിശീലകനായി ചന്ദ്രകാന്ത് നേടിയിട്ടുള്ളത്. വിക്കറ്റ് കീപ്പർ ബാറ്ററായി ഇന്ത്യൻ ടീമിൽ കളിച്ചിട്ടുള്ള ചന്ദ്രകാന്ത് 36 ഏകദിനങ്ങളിൽ അഞ്ച് ടെസ്റ്റുകളിലും ദേശീയ ജഴ്സിയണിഞ്ഞു.

Story Highlights: chandrakant pandit kkr coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top