കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപക നിയമനം മരവിപ്പിച്ചു; സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപക നിയമനം മരവിപ്പിച്ചതോടെ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് രൂക്ഷമാകും. കോടതിയില്‍ സര്‍വകലാശാലയ്ക്ക് അനുകൂലമായ നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക. വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള ബില്‍ കൊണ്ടുവരാനിരിക്കെയാണ് നിയമനം മരവിപ്പിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ തിരിച്ചടി. (conflict between kerala governor and government over kannur university appointment)
നിരവധി വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപക നിയമനം വിവാദമാകുന്നതും നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചതും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയാണ് ഒന്നാം റാങ്കില്‍ വന്ന പ്രിയ വര്‍ഗീസ് എന്നതും പോര് രൂക്ഷമാക്കുന്നു. കണ്ണൂര്‍ വി.സിയുടെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ വീണ്ടും ഉയരാന്‍ പുതിയ വിവാദമിടയാക്കും. ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനര്‍നിയമനം നല്‍കണമെന്നത് സര്‍ക്കാര്‍ തീരുമാനമായിരുന്നു. ഇതു ഗവര്‍ണറെ പ്രകോപിതാക്കുകയും മന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പരസ്യപോരിന് ഇടയാക്കുകയും ചെയ്തു. അതേ ഗോപിനാഥ് രവീന്ദ്രനാണ് ഇപ്പോള്‍ നിയമന നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ പുതുക്കാനുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഗവര്‍ണര്‍ തള്ളിയത് സര്‍ക്കാരുമായി നേരിട്ടുള്ള പോരിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു. തുടര്‍ന്ന് വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചത് ഗവര്‍ണറെ കൂടുതല്‍ പ്രകോപിതനാക്കി. ഗവര്‍ണര്‍ക്ക് മുമ്പില്‍ കൂടുതല്‍ അനുനയശ്രമങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പേര് മുറുകി.
Read Also: പതിവ് മുടക്കിയില്ല; എട്ടാം വർഷവും ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ജെസ്‌ന ഗുരുവായൂരെത്തി
ഉന്നത വിദ്യാഭ്യാസമേഖലയില്‍ കൈകടത്തുവെന്ന് പരസ്യമായി ആരോപിച്ചാണ് കണ്ണൂര്‍ വി.സിയിലൂടെ സര്‍ക്കാരിനെ ഗവര്‍ണര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. അധ്യാപക നിയമനത്തില്‍ ഗവര്‍ണര്‍ നടപടിയെടുത്താല്‍ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിന് പിന്നിലും സര്‍ക്കാരിന്റെ രാഷ്ട്രീയ പിന്തുണയുണ്ട്്. കോടതിയില്‍ സര്‍വകലാശാലയ്ക്ക് അനുകൂലമായ നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് ഉറപ്പാണ്. ഇതോടെ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വീണ്ടും രൂക്ഷമാകും.
Story Highlights: conflict between kerala governor and government over kannur university appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here