Advertisement

ഫിഫ വിലക്ക്; ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസീസൺ പര്യടനം റദ്ദാക്കി

August 18, 2022
Google News 2 minutes Read

എഐഎഫ്എഫിനെ ഫിഫ വിലക്കിയ സാഹചര്യത്തിൽ ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസീസൺ പര്യടനം റദ്ദാക്കി. ടീം അംഗങ്ങൾ പ്രീസീസണിനായി യുഎഇയിലെത്തിയിരുന്നെങ്കിലും വിലക്കിൻ്റെ സാഹചര്യത്തിൽ മൂന്ന് മത്സരങ്ങളും റദ്ദാക്കുകയാണെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വിവരം പുറത്തുവിട്ടത്. പ്രീസീസൺ റദ്ദാക്കിയെങ്കിലും താരങ്ങൾ ദുബായിൽ തന്നെ പരിശീലനം തുടരുമെന്നും ക്ലബ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

അഞ്ച് വിദേശികളക്കം തകർപ്പൻ ടീമിനെയാണ് യുഎഇ പര്യടനത്തിനായി ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ച്, യുറു​ഗ്വെ പ്ലേമേക്കർ അഡ്രിയാൻ ലൂണ എന്നിവർക്കൊപ്പം ഈ സീസണിൽ ടീമിലെത്തിച്ച സ്പാനിഷ് സെന്റർ ബാക്ക് വിക്ടർ മോം​ഗിൽ, യുക്രൈൻ മിഡ്ഫീൽഡർ ഇവാൻ കാലിയൂഷ്നി, ഓസ്ട്രേലിയൻ സ്ട്രൈക്കർ അപ്പോസ്തോലോസ് ജിയാന്നു എന്നിവരും സ്ക്വാഡിലുണ്ട്. അവസാനം പ്രഖ്യാപിച്ച പുതിയ സൈനിങ് ബിദ്യാഷാ​ഗർ സിങും സ്ക്വാഡിലുണ്ട്. ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നീ പുതിയ ഇന്ത്യൻ സൈനിങുകളും പ്രീസീസൺ കളിക്കും. എംഎസ് ശ്രീക്കുട്ടൻ, നിഹാൽ സുധീഷ് തുടങ്ങിയ മലയാളി താരങ്ങളും സ്ക്വാഡിൽ ഇടംപിടിച്ചു.

ആഭ്യന്തര താരങ്ങളിലെ ഗോൾ വേട്ടക്കാരനെന്നറിയപ്പെടുന്ന താരമാണ് ഏറ്റവും പുതിയ സൈനിങായ ബിദ്യാഷാഗർ സിംഗ്. 2020-21 ഐ-ലീ​ഗ് സീസണിൽ ട്രാവു എഫ്സിക്കായി കളിച്ച ബിദ്യ സീസണിലെ ഗോൾഡൻ ബൂട്ട് നേടിയിരുന്നു. സീസണിൽ രണ്ട് ഹാട്രിക്കും ബിദ്യ നേടി. ഈ പ്രകടനം ബിദ്യയെ ബെംഗളൂരു എഫ്സിയുടെ റഡാറിലെത്തിച്ചു. എന്നാൽ, ബെംഗളൂരുവിനായി 11 മത്സരങ്ങൾ കളിച്ച ബിദ്യക്ക് മൂന്ന് ഗോളുകളേ നേടാനായുള്ളൂ. ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്സ് വിദ്യയെ വായ്പാടിസ്ഥാനത്തിൽ സ്വന്തമാക്കുന്നത്. ഈ സീസൺ അവസാനം വരെ 24 കാരനായ മണിപ്പൂർ സ്വദേശി ബ്ലാസ്റ്റേഴ്സിനൊപ്പം തുടരും.

Story Highlights: fifa ban blasters preseason cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here