ജെൻഡർ ന്യൂട്രലിറ്റി; ആൺകുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം ഉണ്ടായാൽ കുറ്റവാളികൾ രക്ഷപ്പെടും: പരാമർശം വളച്ചൊടിച്ചെന്ന് എം കെ മുനീർ

ജെൻഡർ ന്യൂട്രൽ പരാമർശം വളച്ചൊടിച്ചെന്ന് എം കെ മുനീർ. സ്കൂളുകളിൽ ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭം ആകുമെന്നാണ് പറഞ്ഞത്. ആൺകുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം ഉണ്ടായാൽ കുറ്റവാളികൾ രക്ഷപ്പെടും. പ്രസംഗം മുഴുവൻ കേട്ടാൽ താൻ പറഞ്ഞത് മനസിലാകും.പോക്സോ നിയമത്തിനായി പ്രയത്നിച്ച ആളാണ് താൻ.തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുനീര്‍ പറഞ്ഞു.(gender neutrality statement misinterpreted mk muneer)
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലെ മുനീറിന്‍റെ പ്രസംഗമാണ് വിവാദമായത്.ഈ പരാമാര്‍ശം ചര്‍ച്ചയായ സാഹചര്യത്തിലാണ് മുനീര്‍ വീശദീകരണവുമായി രംഗത്ത് വന്നത്. ജെൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത് ജെൻഡർ ന്യൂട്രേലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും.ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്ലാമിസ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു.
Story Highlights: gender neutrality statement misinterpreted mk muneer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here