Advertisement

ഗവർണർ ബിജെപിയുടെ ചട്ടുകം, ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; കോടിയേരി ബാലകൃഷ്ണൻ

August 18, 2022
1 minute Read

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനകീയ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും മോദി സർക്കാരും ശ്രമിക്കുന്നു. ഗവർണർ മോദി ഭരണത്തിന്‍റേയും ബിജെപിയുടെയും ചട്ടുകമായി മാറി. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണെന്നും പാർട്ടി മുഖപത്രത്തിൽ കോടിയേരി പറഞ്ഞു.

ജനകീയ സർക്കാരിനെ വളഞ്ഞ വഴിയിലൂടെയാണ് അട്ടിമറിക്കാൻ നോക്കുന്നത്. ഇതിൻ്റെ ഭാഗമാണ് ഓർഡിനൻസിൽ ഒപ്പിടില്ല എന്ന ഗവർണറുടെ ശാഠ്യം. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവർണർമാർ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നതാണ് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്‌കർഷിക്കുന്നത്. സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്ര ഏജൻസികളെ വിട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രത്തെ അനുകൂലിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ നടപടിക്കെതിരെയാണ് സിപിഐഎം നിലപാട് കടുപ്പിക്കുന്നത്.

Story Highlights: Kodiyeri Balakrishnan on Arif Muhammed Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top