Advertisement

എയർപോഡുകൾ മോഷ്ടിച്ച കള്ളനെ കണ്ടെത്താൻ പറന്നത് 7,000 കിലോമീറ്റർ; ചെലവഴിച്ചത് 2.2 ലക്ഷം രൂപ!

August 18, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തന്റെ എയർപോഡുകൾ മോഷ്ടിച്ച കള്ളനെ കണ്ടെത്തുന്നതിനായി ഒരു മുപ്പത്തിയൊന്നുകാരൻ സഞ്ചരിച്ചത് 7,000 കിലോമീറ്റർ. യുകെയിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ലൂയിസ് എല്ലിസ് എന്ന യുവാവാണ് എയർപോഡ് കണ്ടെത്താൻ ലോകമെമ്പാടും സഞ്ചരിച്ചത്. ബാങ്കോക്കിൽ നിന്ന് ഖത്തറിലെ ദോഹയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വിമാനത്തിൽ തന്റെ എയർപോഡുകൾവെച്ച് മറന്നുപോയെന്ന് ലൂയിസ് തിരിച്ചറിഞ്ഞത്. പക്ഷെ ഹെഡ്‌ഫോൺ എടുക്കാൻ വിമാനത്തിൽ തിരികെ കയറാൻ അനുവദിക്കില്ലെന്ന് എയർപോർട്ട് ജീവനക്കാർ പറഞ്ഞു.

എയർപോഡുകൾ തനിക്ക് പിന്നീട് വിമാനത്താവളത്തിൽ വെച്ച് തിരികെ നൽകുമെന്ന് ലൂയിസ് കരുതിയെങ്കിലും നാല് മണിക്കൂർ നീണ്ട കാത്തിരിപ്പിന് ശേഷം ലൂയിസിന് വെറുംകൈയോടെ വിമാനത്താവളം വിടേണ്ടി വന്നു. അങ്ങനെയാണ് ഈ ചെറുപ്പക്കാരൻ തന്റെ ഫോണിലെ ഫൈൻഡ് മൈ ആപ്പ് പരിശോധിച്ചത്, അതിൽ നിന്ന് തന്റെ എയർപോഡുകൾ ലോകം മുഴുവൻ ചുറ്റിക്കറങ്ങുകയാണെന്ന് ലൂയിസ് മനസിലാക്കി.

അഞ്ചു മാസത്തെ കാത്തിരിപ്പിന് ശേഷം അവ കണ്ടെത്താൻ ലോകം ചുറ്റാൻ ലൂയിസും തീരുമാനിച്ചു. “എന്റെ എയർപോഡുകൾ നീണ്ട അഞ്ചുമാസക്കാലം നിർത്താതെ ലോകം ചുറ്റി സഞ്ചരിക്കുന്നത് കാണുന്നതിന്റെ സന്തോഷം എനിക്കുണ്ടായി. പക്ഷെ ആരാണ് അവരെ കൊണ്ടുപോയതെന്ന് എനിക്കറിയില്ല, പക്ഷേ എന്റെ എയർപോഡുകൾ ജീവിതകാലം മുഴുവൻ അവധിക്കാലം ആഘോഷിക്കാൻ പോയി” ലൂയിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. നീണ്ട യാത്രയ്ക്ക് ശേഷം എയർപോഡുകൾ തിരിച്ച് ദോഹയിലെത്തിയെന്ന് മനസിലാക്കിയ ലൂയിസ് തന്റെ സുഹൃത്ത് ടോമിനൊപ്പം ദോഹയിലേക്ക് പറന്നു. അവിടെ വെച്ചവർ കരീം എന്നയാളെ കണ്ടുമുട്ടുകയും ഈ യാത്രയിൽ അവർക്കൊപ്പം ചേരാൻ കരീമും തീരുമാനിച്ചു.

Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

മൂവരും എയർപോഡുകൾ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിൽ ട്രാക്ക് ചെയ്തു. ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാൻ അവർ ഒരു നിലയിൽ നിന്ന് മറ്റൊന്നിലേക്ക് പോയി. ഒടുവിൽ, ആപ്പിൾ ഉപകരണം ലൂയിസിന്റെ ഫോണുമായി ബന്ധിപ്പിച്ചു. ആ അപ്പാർട്മെന്റിന് അകത്ത് കയറി എയർപോഡുകൾ തിരികെ കൊണ്ടുവരാൻ അവർ തീരുമാനിച്ചു. സീരിയൽ നമ്പറുള്ള പെട്ടി അവരുടെ പക്കലുണ്ടായിരുന്നതിനാൽ അവ ലൂയിസിന്റെതാണെന്ന് തെളിയിക്കാൻ എളുപ്പമായിരുന്നു. അങ്ങനെ നീണ്ട അഞ്ചു മാസത്തെ കാത്തിരിപ്പിന് ശേഷം ലൂയിസ് തന്റെ എയർപോഡുകൾ വീണ്ടും സ്വന്തമാക്കി. ലോകമെമ്പാടും നടത്തിയ തിരച്ചിലിനിടെ വിമാനങ്ങൾക്കും താമസത്തിനും ഭക്ഷണത്തിനുമായി ലൂയിസ് മൊത്തം 2,300 പൗണ്ട് അതായത് 2.2 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

Story Highlights: Man flies 7,000 kilometres and spends Rs 2.2 lakh to track down thief who stole his AirPods

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement