Advertisement

പറന്നുകയറിയ ഉയരങ്ങൾ; ഖത്തർ അമീറിന്റെ റോയൽ ഫ്‌ളൈറ്റിലെ ആദ്യ മലയാളി പെൺകുട്ടി

August 18, 2022
Google News 2 minutes Read

സന്തോഷത്തോടെ ജീവിക്കാൻ നമ്മെ ഒക്കെ പ്രേരിപ്പിക്കുന്നത് സ്വപ്നങ്ങളാണ്. ആ സ്വപ്നങ്ങളിലേക്കുള്ള ഓരോ ശ്രമങ്ങളും നമുക്ക് പ്രതീക്ഷയും പ്രത്യാശയുമാണ്. അതുകൊണ്ടാണ് ജീവിതത്തിൽ നേടുന്ന ഓരോ വിജയങ്ങളും നമ്മൾ ആഘോഷിക്കുന്നത്. അങ്ങനെ തന്റെ സ്വപ്‌നങ്ങൾ സ്വന്തമാക്കിയ പെൺക്കുട്ടിയെ കുറിച്ചാണ് ഇന്ന് പറഞ്ഞുവരുന്നത്.

ഖത്തർ അമീറിന്റെ രാജകീയ വിമാനങ്ങളിലെ ആദ്യ മലയാളി കാബിൻ ക്രൂവാണ് ഈ പെൺകുട്ടി. പേര് താര ജോർജ്. സംവിധായകൻ കെ.ജി ജോർജിന്റെയും സൽമയുടെയും മകളാണ് താര. 2005 ൽ എമിറേറ്റ്‌സ് എയർവേയ്‌സ് ക്യാബിൻ ക്രൂ ആയാണ് താര തന്റെ കരിയർ തുടങ്ങുന്നത്. ഇപ്പോൾ അത് ഖത്തർ അമീറിന്റെ റോയൽ ഫ്‌ളൈറ്റില്‍ എത്തിനിൽക്കുന്നു ആ യാത്ര.

സെന്റ് തെരേസാസ് കോളജിലെ പഠനശേഷമാണ് താരയുടെ ഉള്ളിൽ ഫൈറ്റർ ജെറ്റിൽ പൈലറ്റ് ആകണമെന്ന മോഹം ഉദിച്ചത്. അതിനായി ഇന്റർവ്യൂ അറ്റൻഡ് ചെയ്‌തെങ്കിലും കിട്ടിയില്ല. ഇനി എന്ത് എന്നുള്ള ചോദ്യമാണ് ഇവിടെ എത്തിച്ചതെന്നും ഫ്‌ളൈറ്റ് അറ്റന്റഡ് കരിയർ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നും താര പറയുന്നു.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

പിന്നീട് കാബിൻ ക്രൂ തസ്തികയിലേക്ക് അപേക്ഷിക്കുകയും എമിറേറ്റ്‌സ് എയർവേയ്‌സിൽ ജോലി കിട്ടുകയും ചെയ്തു. ഏഴു വർഷമാണ് എമിറേറ്റ്‌സിൽ ജോലി ചെയ്തത്. പിന്നീട് ഖത്തർ റോയൽ ഫ്‌ളൈറ്റിൽ നിന്ന് ഇന്റർവ്യൂ ഓഫർ വന്നത്. ഇന്റർവ്യൂവിന് ശേഷം അവിടെ ജോലി ലഭിക്കുകയും ചെയ്തു.

അങ്ങനെ ഖത്തർ രാജാവിനും കുടുംബത്തിനുമൊപ്പം ലോകം മുഴുവൻ പറക്കാനുള്ള ഭാഗ്യമാണ് താരയ്ക്ക് ലഭിച്ചത്. ആദ്യം ഉള്ളിൽ പേടി തോന്നിയെങ്കിലും പിന്നീട് അമീർ പേരുവിളിച്ച് അഭിവാദ്യം ചെയ്യുന്നതു വരെയെത്തി പരിചയം എന്നും താര പറയുന്നു.

Story Highlights: thara george is the first malayali cabin crew in qatar emirs royal flight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here