യൂണിഫോമിൽ നാഗ നൃത്തം; യുപിയിൽ 2 പൊലീസുകാർക്ക് സ്ഥലംമാറ്റം

പൊലീസ് യൂണിഫോമിൽ നാഗ നൃത്തം ചെയ്ത ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ഉത്തർപ്രദേശിലെ കോട്വാലി ജില്ലയിലെ സബ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനുമെതിരെയാണ് നടപടി. നേരത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെയുള്ള പൊലീസുകാരുടെ നൃത്തം വൈറലായിരുന്നു. നൃത്തം അനുചിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സോഷ്യൽ മീഡിയ ക്ലിപ്പിൽ സബ് ഇൻസ്‌പെക്ടറും കോൺസ്റ്റബിളും ബാൻഡിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നതായി കാണാം. നിരവധി ഉദ്യോഗസ്ഥരും കൈകൊട്ടി ആഹ്ലാദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം നിരവധി പേർ ഇതിനെ വിമർശിച്ചിരുന്നു.
जब दारोगा जी बने सपेरा, नागिन कांस्टेबल को अपनी बीन पर नचाया।? pic.twitter.com/eVHCx3hJgo
— Jaiky Yadav (@JaikyYadav16) August 16, 2022
Story Highlights: UP Cops Shunted For Naagin Dance On Independence Day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here