ഓൾ ഇന്ത്യ പൊലീസ് അക്വാട്ടിക് ആൻഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ്: ജോമി ജോര്‍ജ്ജിന് വീണ്ടും സ്വർണം

All India Police Aquatic and Cross Country Championship: തിരുവനന്തപുരത്ത് നടന്ന ഓൾ ഇന്ത്യ പൊലീസ് നീന്തല്‍ മത്സരത്തില്‍ കേരള പൊലീസിന് വീണ്ടും സ്വർണം. ഇന്ന് രാവിലെ നടന്ന വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ മത്സരത്തിലാണ് ജോമി ജോര്‍ജ്ജ് മെഡൽ നേടിയത്. 10 മിനിറ്റ് 7.09 സെക്കന്‍റ് ആണ് സമയം. പുരുഷന്‍മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈലിൽ ബി.എസ്.എഫിലെ മന്ദര്‍ എ ദിവാസ് സ്വർണം നേടി. 17 മിനിറ്റ് 34.68 സെക്കന്‍റ് ആണ് സമയം.
ചാമ്പ്യന്‍ഷിപ്പില്‍ ജോമി ജോര്‍ജ്ജ് നേടുന്ന നാലാമത്തെ സ്വർണമാണിത്. വനിതകളുടെ 1500 മീറ്റര്‍, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗങ്ങളിലും നേരത്തെ സ്വർണം നേടിയിരുന്നു. കൂടാതെ 4×50 മീറ്റര്‍ മിക്സഡ് മെഡ്ലെ റിലേ മത്സരത്തിലും ജോമി മെഡൽ നേടിയിരുന്നു. ബി.എസ്.എഫിന്‍റെ സുഖ്പ്രീത് കൗര്‍ (11 മിനിറ്റ് 37.37 സെക്കന്‍റ്) വെള്ളിയും സി.ആര്‍.പി.എഫിന്‍റെ തമാലി നസ്കര്‍ (11 മിനിറ്റ് 51.18 സെക്കന്‍റ്) വെങ്കലവും നേടി.
പുരുഷന്‍മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ മത്സരത്തില്‍ ബി.എസ്.എഫിലെ മന്ദര്‍ എ.ദിവാസിന് സ്വര്‍ണ്ണം. സി.ആര്‍.പി.എഫിന്‍റെ മനു.ബി.എം (17 മിനിറ്റ് 43.26 സെക്കന്‍റ്) വെള്ളിയും കേരള പൊലീസിലെ ആര്‍.രാകേഷ് (17 മിനിറ്റ് 52.76 സെക്കന്‍റ്) വെങ്കലവും നേടി.
Story Highlights: All India Police Aquatic and Cross Country Championship: Jomi George wins gold again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here