ഗാന്ധിചിത്രം തകർത്തവരെ എന്തിനാണ് കോൺഗ്രസ് സംരക്ഷിക്കുന്നത്; മന്ത്രി മുഹമ്മദ് റിയാസ്
ഗാന്ധിജിയുടെ ചിത്രം തകർത്തവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാവണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്തിനാണ് ഗാന്ധിജിയുടെ ചിത്രം തകർത്തവരെ കോൺഗ്രസ് സംരക്ഷിക്കുന്നതെന്ന് തനിക്ക് അറിയില്ല. നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് നാണക്കേടാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ( Congress protects those who vandalized Gandhi’s picture; Muhammad Riyas )
രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്.
Read Also: കൊവിഡ് മനുഷ്യരെ വേർപെടുത്തി, ഓണം മനുഷ്യരെ ചേർത്തു നിർത്തും: മന്ത്രി മുഹമ്മദ് റിയാസ്
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ പ്രകാരമാണ് ഇവർ നാല് പേർക്കുമെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയുള്ളതായിരുന്നു എസ്പിയുടെ റിപ്പോർട്ട്.
ഓഫീസിലെ ചുവരിൽ തൂക്കിയിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്നായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയത്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയുമായിരുന്നു ഇതിനുള്ള പ്രധാന തെളിവ്. ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിരുന്നു.
Story Highlights: Congress protects those who vandalized Gandhi’s picture; Muhammad Riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here