മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് വാഹനാപകടത്തില്‍ പരുക്ക്

ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പേഴ്‌സണല്ല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ പരുക്ക്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.ആര്‍. മിനിയുടെ ഭര്‍ത്താവ് സുരേഷിനും മറ്റ് നാലു പേര്‍ക്കുമാണ് പരുക്കേറ്റത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെ തെങ്കാശിയിലാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടം കണ്ടു മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. പേഴ്‌സണല്‍ അസിസ്റ്റന്റ് പി.ദീപുവിനെ തെങ്കാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: ഇടുക്കിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു
എപിഎസ് പ്രശാന്ത് ഗോപാല്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എം.ആര്‍.ബിജു എന്നിവര്‍ക്കും പരുക്കുണ്ട്. ആര്‍ക്കും ഗുരുതര പരുക്കുകളില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അപകടത്തില്‍പ്പെട്ടവരെ തെങ്കാശിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
Story Highlights: KN Balagopal’s personal staff members injured in car accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here