Advertisement

യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി നയിക്കും; ചരിത്രത്തില്‍ ആദ്യം

August 19, 2022
Google News 2 minutes Read

യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന് ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ക്യാപ്റ്റന്‍. കണ്ണൂര്‍ തലശേരി സ്വദേശിയായ പുതിയപുരയില്‍ റിസ്വാന്‍ റഊഫാണ് യുഎഇയുടെ ദേശീയ ക്രിക്കറ്റ് ടീമിനെ നയക്കുക. (malayali will lead uae cricket team asia cup)

റസ്വാന് പുറമേ മലയാളികളായ ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു എന്നീ മലയാളി താരങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ഒമാനില്‍ നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ റിസ്വാനാകും യുഎഇയെ നയിക്കുക.

യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്താന്‍ ടീമുകള്‍ക്കൊപ്പം യുഎഇയും മത്സരിക്കും. ഈ മാസം 27-നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്.

Story Highlights: malayali will lead uae cricket team asia cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here